ഞാന്‍ ജിനി ജോസ്. IT മേഖലയില്‍ ഒരു കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തു വരുന്നു. ഈ വിദ്യാലയത്തില്‍ 1983 മുതല്‍ 1990 വരെ പഠിച്ച വിദ്യാര്‍ത്ഥി. അതിലുപരി നമ്മുടെ സ്കൂളിലെ അദ്ധ്യാപിക ആയിരുന്ന ഏലിയാമ്മ ടീച്ചറുടെ മകന്. ഇന്നീ website എനിക്കു ചെയ്തു തീര്‍ക്കാന്‍ എന്നെ പ്രാപ്തനാക്കിയതും അതിന്റെ അടിസ്ഥാനം എന്നിലുണ്ടാക്കിയ ഞാന്‍ ബഹുമാനിക്കുന്ന എന്റെ സ്വന്തം അദ്ധ്യാപക അനദ്ധ്യാപകരോടും ഞാന്‍ ആദ്യം നന്ദി അറിയിയ്ക്കുന്നു.
ഇന്ന് നവതിയില്‍ എത്തി നില്ക്കുന്നതും കേരളത്തിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ തലത്തില്‍ ഏറ്റവും മികച്ച അഞ്ചു സ്കൂളുകളില്‍ ഒന്നുമായ നമ്മുടെ സ്കൂളിന് ഒരു website എന്ന ആശയം ഉടലെടുത്തത് അറിയാന്‍ ഇടയാവുകയും ഒരു പൂര്‍വ്വ വിദ്യാർത്ഥി എന്ന നിലയില്‍ എനിക്ക് ആ ആശയത്തില്‍ എങ്ങനെ ഒരു ഭാഗം ആകാന്‍ സാധിക്കും എന്ന എന്റെ ആഗ്രഹം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. അതില്‍പ്രകാരം സ്കൂളിന് വേണ്ടിയുള്ള website നിര്‍മാണവും അതിനോടനുബന്ധിച്ചുള്ള മറ്റ് കാര്യങ്ങളും ചെയ്തുതരാം എന്ന എന്റെ ആഗ്രഹം അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്ത നമ്മുടെ സ്കൂള്‍ അധികൃതരോട് എന്റെ കടപ്പാട് ഞാന്‍ ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു.
ളിന്റെ പ്രശസ്തിയും വൈവിധ്യവും ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, ഇന്ന് ലോകത്തിന്റെ പല കോണുകളിലും ഉള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ വഴി നമ്മുടെ സ്കൂളിന്റെ പാരമ്പര്യത്തെക്കുറിച്ചും പഠന മികവുകളെക്കുറിച്ചും വൈവിധ്യമാര്‍ന്ന പഠന രീതികളെക്കുറിച്ചും നമ്മുടെ സ്കൂളിലെ പഠന ഭാഷകള്‍ ആയ മലയാളം, സംസ്കൃതം, ഹിന്ദി, ഉറുദു, ഇംഗ്ലിഷ് എന്നീ ഭാഷകളില്‍ ലഭ്യമാക്കാന്‍ ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ ആശയം സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം ഉണ്ടാകും എന്നറിയിച്ച സ്കൂളിലെ അദ്ധ്യാപകരോടും അധികൃതരോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ഇതുകൂടാതെ ലോകത്തു പ്രചാരമുള്ള ഏത് ഭാഷയിലും ലഭിക്കാന്‍ ഉതകുന്ന സാങ്കേതികവിദ്യയോടു കൂടിയാണ് നമ്മുടെ സ്കൂളിന്റെ website നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുവേണ്ടി അന്യഭാഷാ പ്രാവീണ്യം നേടിയിട്ടുള്ളവരുടെയും അല്ലെങ്കില്‍ അങ്ങനെയുള്ള കഴിവുകള്‍ ഉള്ളവരെ നമ്മുടെ സ്വന്തം സ്കൂളിന് വേണ്ടി പരിചയപ്പെടുത്തി തരുകയും ചെയ്ത് ഈ എളിയ ഉദ്യമത്തിന് വേണ്ടി കൈകോര്‍ത്ത് എല്ലാവരും സഹായിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ സ്വന്തം സ്കൂളിന്റെ website കൂടുതല്‍ മികവുറ്റതാക്കാന്‍ വേണ്ടിയ സഹായ സഹകരണങ്ങള്‍ നിങ്ങള്‍ എവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്കൂളിലെ IT വിഭാഗത്തെ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
ഒരു അപേക്ഷ കൂടി. നമ്മുടെ സ്കൂളില്‍ നിന്നും വര്ഷാവര്ഷങ്ങളില് പഠിച്ചിറങ്ങിയ നമ്മള് ഓരോരുത്തരുടെയും ഇപ്പോള്‍ പഠിക്കുന്നതും, അതുപോലെ ഇപ്പോള്‍ നമ്മുടെ സ്കൂളിന്റെ ഭാഗമായവരും പിരിഞ്ഞുപോയവരും ആയ അദ്ധ്യാപക അനദ്ധ്യാപകരുടെയും രക്ഷിതാക്കുളടെയും സ്വദേശവാസികളുടെയും ഒരു കൂട്ടായ്മ രൂപീകരിച്ച് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളും പ്രശസ്തിയും നവോദ്ധാനവും വരും തലമുറകളിലേക്ക് എത്തിക്കുവാന്‍ നമ്മള് ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. അതിനായി നമ്മുടെ സ്കൂളിന്റെ ഭാഗമായ അല്ലെങ്കില്‍ ഭാഗമായിരുന്ന ഓരോരുത്തരോടും നമ്മളാല്‍ ആവും വിധമുള്ള സഹകരണവും ഏകോപനവും ഉണ്ടാവണം എന്നും ഉണ്ടാവും എന്നും അപേക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.
എന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി ആയ ഞാന്‍ എന്ന ജിനി ജോസ്